പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ബിനു ജോസ്

പ്രസിഡൻ്റ്

തങ്കച്ചൻ കെ എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആൻസി തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിൽസൺ ജോസഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സംഗീതാ സുമോദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജോ ജോബ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം         	  		 	കേരളം
ജില്ല                 		 		കോട്ടയം
ബ്ളോക്ക്              				ഉഴവൂർ
വിസ്തീര്‍ണ്ണം           				25.09
വാര്‍ഡുകളുടെ എണ്ണം    			14
വില്ലേജുകൾ						ഉഴവൂർ, മോനിപ്പള്ളി
നിയമസഭ നിയോജകമണ്ഡലം      കടുത്തുരുത്തി
ലോക് സഭാ നിയോജക മണ്ഡലം	കോട്ടയം
ജനസംഖ്യ              			15338
പുരുഷന്‍മാര്‍          				7781
സ്ത്രീകള്‍               			7557   
ജനസാന്ദ്രത             			611
സ്ത്രീ : പുരുഷ അനുപാതം 		971

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ  വരുന്ന ഉഴവൂർ ഗ്രാമപഞ്ചായത്ത്, മോനിപ്പള്ളി, ഉഴവൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്നു. നിലവിൽ8 വനിതാ സംവരണ വാര്‍ഡുകൾ, ഒരു പട്ടികജാതി സംവരണ വാര്‍ഡ് ഉള്‍പ്പെടെ 14 വാര്‍ഡുകളാണുള്ളത്. ഉയര്‍ന്ന മലകളും, മൊട്ടക്കുന്നുകളും, സമതലങ്ങളും, തോടുകളും ചേര്‍ന്ന ഒരു മനോഹരമായ ഭൂപ്രദേശമാണ് ഉഴവൂർ. ഉഴവുകാരുടെ നാട് അല്ലെങ്കിൽ കര്‍ഷകരുടെ നാട് എന്ന അര്‍ത്ഥത്തിൽ നിന്നാണ് ഉഴവൂരിന് ഈ നാമം വന്നുചേര്‍ന്നതെന്ന് വിശ്വസിക്കുന്നു 26.67 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്ത് പടിഞ്ഞാറോട്ട് ചരിഞ്ഞ രീതിയിലാണ് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക