സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2025 ഡിസംബർ 30 വരെ പെൻഷൻ അനുവദിച്ചവരുടെ മസ്റ്ററിംഗ് 31/09/2026 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി പൂർത്തീകരിക്കേണ്ടതാണ്.
കാഴ്ചപ്പാടും ദൌത്യവും

ഗ്രാമപഞ്ചായത്തിൽ നിലനില്‍ക്കുന്ന വികസനത്തിന്‍റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് മുന്‍ഗണനാടിസ്ഥാനത്തിൽ അവയ്ക്ക് പരിഹാര സാധ്യതകൾ കണ്ടെത്തുന്നതിലൂടെയാണ് പ്രാദേശിക സര്‍ക്കാരുകളുടെ ദീര്‍ഘദൂര വികസന കാഴ്ച്ചപ്പാട് രൂപീകരിക്കുന്നത്. ഓരോ മേഖലയിലും നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്തും 14-ാം പഞ്ചവത്സര പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കനുസരിച്ചും ഇത് സംബന്ധിച്ച സര്‍ക്കാർ ഉത്തരവുകളിലെ നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്തും വികസന കാഴ്ച്ചപ്പാട്, തന്ത്രം, നയസമീപനം എന്നിവ തയ്യാറാക്കിയിരിക്കുന്നു. 

സംസ്ഥാന തലത്തിൽ വിഭാവനം ചെയ്യുന്ന തന്ത്രങ്ങളും സമീപനങ്ങളും താരതമ്യേന ചെറുതും വിഭവ സമാഹരണം കുറവായതുമായ പഞ്ചായത്തിൽ പ്രയോഗത്തിൽ വരുത്തുന്നതിന് ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ട്. നികുതി വരുമാനം കുറവായതിനാലും വികസന ഫണ്ടിലെ പണ ലഭ്യതക്കുറവും മൂലം പഞ്ചായത്തിന്‍റെ തനത് പ്രശ്നങ്ങളും വികസന പ്രവര്‍ത്തനങ്ങളും വിഭാവനം ചെയ്യുന്ന അളവിൽ പ്രാവര്‍ത്തികമാക്കാൻ സാധിക്കുന്നില്ല. സര്‍ക്കാർ നിര്‍ദ്ദേശിക്കുന്ന പ്രകാരം നടപ്പിലാക്കുന്ന പദ്ധതികൾ മാത്രം ആസൂത്രണം ചെയ്തുകൊണ്ട് വികസന കാഴ്ച്ചപ്പാട്, തന്ത്രം, നയസമീപനം എന്നിവ തയ്യാറാക്കിയിരിക്കുന്നു.